മനസ്സ് നന്നാവട്ടെ
മതമേതെങ്കിലുമാവട്ടെ
മാനവ ഹൃത്തിന്‍ ചില്ലയിലെല്ലാം
മാണ്‍പുകള്‍ വിടരട്ടെ (2)
സൌഹൃദ സിദ്ധികള്‍ പൂത്താല്‍
സൌവര്‍ണാഭ പരന്നാല്‍(സൌഹൃദ.....)
സുരഭില ജീവിത മാധുരി വിശ്വം
സമസ്തമരുളുകയല്ലോ( മനസ്സ്.......)
സത്യം ലക്ഷ്യമതാകട്ടെ
ധര്‍മം പാതയതാവട്ടെ ( സത്യം.....)
ഹൈന്ദവ ക്രൈസ്തവ ഇസ്ലാമികരുടെ
കൈകളിണങ്ങട്ടെ .. ( മനസ്സ്.......)
മനസ്സ് നന്നാവട്ടെ(3)
No comments:
Post a Comment